ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ കോ​വി​ഡ് ടെ​സ്റ്റിം​ഗ് കി​റ്റ് നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Thursday, April 9, 2020 1:33 AM IST
വി​ശാ​ഖ​പ​ട്ട​ണം: കൊ​റോ​ണ വൈ​റ​സ് ബാ​ധ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ടെ​സ്റ്റിം​ഗ് കി​റ്റു​ക​ളു​ടെ നി​ർ​മാ​ണം ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ആ​രം​ഭി​ച്ചു. വി​ശാ​ഖ​പ​ട്ട​ണ​ത്തെ ആ​ന്ധ്രാ​പ്ര​ദേ​ശ് മെ​ഡ്ടെ​ക്ക് സോ​ണി​ൽ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​യാ​ണ് കി​റ്റു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ടെ​സ്റ്റം​ഗ് കി​റ്റ് നി​ർ​മാ​ണ​ത്തി​ന് ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ലെ പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ നി​ർ​മാ​ണ അ​നു​മ​തി​ക​ൾ​ക്കും ഡ്ര​ഗ് ക​ണ്‍​ട്രോ​ൾ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ദി​നം 2,000 കോ​വി​ഡ് ടെ​സ്റ്റിം​ഗ് കി​റ്റു​ക​ൾ സം​സ്ഥാ​നം നി​ർ​മി​ക്കു​മെ​ന്നും സം​സ്ഥാ​ന​ത്തെ സ്വ​യം​പ​ര്യാ​പ്ത​മാ​ക്കു​ക മാ​ത്ര​മ​ല്ല രാ​ജ്യ​മെ​ന്പാ​ടും വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ആ​ന്ധ്ര സ്പെ​ഷ്യ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. നി​ർ​മാ​ണ​ശേ​ഷി 2,മോ​ദി500 ആ​യി ഉ​യ​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏ​പ്രി​ൽ 15 മു​ത​ൽ ആ​ന്ധ്രാ​പ്ര​ദേ​ശ് മെ​ഡ്ടെ​ക്ക് സോ​ണി​ൽ 3,000 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. മെ​യ് മു​ത​ൽ പ്ര​തി​മാ​സം 6,000 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വെ​ന്‍റി​ലേ​റ്റ​റു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ ഹി​ന്ദു​സ്ഥാ​ൻ ലൈ​ഫ് കെ​യ​ർ സ​ഹാ​യം ന​ൽ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.