ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കെ​തി​രാ​യ ട്രം​പി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ അ​ന​വ​സ​ര​ത്തി​ലെ​ന്ന് ആ​രോ​പ​ണം
Thursday, April 9, 2020 3:31 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ്- 19 വൈ​റ​സ് അ​നു​ദി​നം വ്യാ​പി​ക്കു​ന്ന​തി​നി​ടെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​ന്ന​യി​ച്ച അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. കൊ​റോ​ണ​യ്ക്കെ​തി​രാ​യി ലോ​ക​മൊ​ന്നാ​കെ പോ​രാ​ടു​ന്ന സ​മ​യ​ത്ത് ഇ​ത്ത​രം കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ പാ​ടി​ല്ലാ​യി​രു​ന്നു​വൈ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ​യു​ടെ യൂ​റോ​പ്യ​ൻ വി​ഭാ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചൈ​ന​യ്ക്ക് മാ​ത്ര​മാ​ണ് ഡ​ബ്ല്യു​എ​ച്ച്ഒ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ വി​മ​ർ​ശ​നം. ഈ ​ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മ​റി​യി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ ട്രം​പ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് അ​മേ​രി​ക്ക ന​ൽ​കാ​റു​ള്ള പ​ണം ഇ​നി ന​ൽ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 58 മി​ല്യ​ണ്‍ യു​എ​സ് ഡോ​ള​റാ​ണ് പ്ര​തി​വ​ർ​ഷം അ​മേ​രി​ക്ക ഡ​ബ്ല്യു​എ​ച്ച്ഒ​യ്ക്ക് ന​ൽ​കു​ന്ന​ത്.

ആ​ഗോ​ള മ​ഹാ​മാ​രി​യു​ടെ തു​ട​ക്ക സ​മ​യ​മാ​യ​തി​നാ​ലാ​ണ് ചൈ​ന​യ്ക്ക് ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കി​യ​ത്. പി​ന്നീ​ട് രോ​ഗം വ്യാ​പി​ച്ച എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കുംം കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും മ​റ്റും ന​ൽ​കി​യി​രു​ന്നു​വെ​ന്നും ഒ​രേ​പോ​ലെ​യാ​ണ് എ​ല്ലാ രാ​ജ്യ​ങ്ങ​ളെ​യും പ​രി​ഗ​ണി​ച്ച​തെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ​ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.