"മൃ​ത​സ​ഞ്ജീ​വ​നി' അ​യ​ക്കും; സ​മ​യോ​ചി​ത​മാ​യ സ​ഹാ​യ​ത്തി​ന് മോ​ദി​ക്ക് ന​ന്ദി പ​റ​ഞ്ഞ് ബ്ര​സീ​ല്‍
Thursday, April 9, 2020 3:00 PM IST
സം​പൗ​ളോ: ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍ മ​രു​ന്നു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നു​ള്ള അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ൾ അ​യ​ച്ചു ത​രു​ന്ന ഇ​ന്ത്യ​ക്ക് ന​ന്ദി പ​റ​ഞ്ഞ് ബ്ര​സീ​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് ഹെ​യ​ർ ബൊ​ൽ​സ​നാ​രോ. രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം മോ​ദി​ക്കും ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​ഞ്ഞ​ത്.

"മോ​ദി​യു​മാ​യി നേ​രി​ട്ടു​ള്ള സം​ഭാ​ഷ​ണ​ത്തി​ന്‍റെ ഫ​ല​മാ​യി ശ​നി​യാ​ഴ്ച​യോ​ടെ മ​രു​ന്ന് നി​ര്‍​മ്മാ​ണ​ത്തി​നു​ള്ള അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍ അ​യ​ച്ചു ത​രാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. കോ​വി​ഡ് രോ​ഗി​ക​ളെ​യും മ​ലേ​റി​യ ആ​ര്‍​ത്രൈ​റ്റി​സ് രോ​ഗി​ക​ളെ​യും ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സി​ക്കാ​ന്‍ ക​ഴി​യും. ബ്ര​സീ​ലി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​മ​യോ​ചി​ത​മാ​യി സ​ഹാ​യി​ച്ച​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ്'- ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

കോ​വി​ഡ്-19​ന് എ​തി​രേ​യു​ള്ള ഫ​ല​പ്ര​ദ​മാ​യ മ​രു​ന്നാ​ണ് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​നെ​ന്ന് യു​എ​സ് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ്സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ക​ണ്ടെ​ത്തി​യി​രു​ന്നു.​ന്യൂ​യോ​ർ​ക്കി​ൽ 1,500 കോ​റോ​ണ രോ​ഗി​ക​ളി​ൽ ഇ​തു പ്ര​യോ​ഗി​ച്ച​പ്പോ​ൾ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന പ്രാ​ഥ​മി​ക ഫ​ലം ല​ഭി​ച്ചു. ഇ​ന്ത്യ​യാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ഉ​ത്പാ​ദ​ക​ർ. ഇ​ന്ത്യ​യോ​ട് യു​എ​സ് അ​ട​ക്കം മു​പ്പ​തോ​ളം രാ​ജ്യ​ങ്ങ​ൾ സ​ഹാ​യം തേ​ടി​യി​രു​ന്നു.

ല​ക്ഷ്മ​ണ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഹ​നു​മാ​ൻ മൃ​ത​സ​ഞ്ജീ​വ​നി കൊ​ണ്ടു​വ​ന്നു ന​ൽ​കി​യ പോ​ലെ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ മ​രു​ന്നു ന​ൽ​ക​ണ​മെ​ന്നാ​ണു ബൊ​ൽ​സ​നാ​രോ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വീ​ൻ മ​രു​ന്ന് ത​ന്നി​ല്ലെ​ങ്കി​ൽ തി​രി​ച്ച​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്ന മ​രു​ന്നു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്ത്യ നീ​ക്കി​യ​ത്.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ മാ​സം 25 മു​ത​ലാ​ണ് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ മ​രു​ന്നി​ന്‍റെ ക​യ​റ്റു​മ​തി ഇ​ന്ത്യ നി​ര്‍​ത്തി​യ​ത്. മു​ന്‍​കൂ​ര്‍ ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യ രാ​ജ്യ​ങ്ങ​ള്‍​ക്ക് മ​രു​ന്ന് ക​യ​റ്റി അ​യ​ക്കു​മെ​ന്ന് ഇ​ന്ത്യ അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.