കോ​വി​ഡ്: ക​നി​ക ക​പൂ​റി​നെ ഏ​പ്രി​ൽ 20ന് ​ശേ​ഷം ചോ​ദ്യം ചെ​യ്യും
Thursday, April 9, 2020 3:27 PM IST
ല​ക്നോ: കോ​വി​ഡ്-19 ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ബോ​ളി​വു​ഡ് ഗാ​യി​ക ക​നി​ക ക​പൂ​റി​നെ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ഏ​പ്രി​ൽ 20ന് ​ശേ​ഷം ചോ​ദ്യം ചെ​യ്യും. തി​ങ്ക​ളാ​ഴ്ച സ​ഞ്ജ​യ് ഗാ​ന്ധി പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ആ​ശു​പ​ത്രി വി​ട്ട ഗാ​യി​ക ഇ​പ്പോ​ൾ ക്വാ​റ​ന്‍റൈ​നി​ലാ​ണ്. ര​ണ്ടു പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ‍​യാ​യി​രു​ന്നു അ​വ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

ല​ണ്ട​നി​ൽ നി​ന്നു മും​ബൈ​യി​ൽ മ​ട​ങ്ങി​യെ​ത്തി 10 ദി​വ​സ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ മാ​ർ​ച്ച് 20നാ​ണ് ഗാ​യി​ക​യ്ക്ക് കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ച​ത്. സെ​ൽ​ഫ് ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്ന​തു മ​റ​ച്ചു​വ​ച്ചാ​ണ് ല​ക്നോ​യി​ലേ​ക്കു പോ​യ​തെ​ന്ന് ഗാ​യി​ക സ​മ്മ​തി​ച്ചി​രു​ന്നു. മ​നഃ​പൂ​ർ​വം രോ​ഗ വ്യാ​പ​ന​ത്തി​നു ശ്ര​മി​ച്ചെ​ന്ന കു​റ്റ​ത്തി​നു ഗാ​യി​ക​യ്ക്കെ​തി​രേ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​നി​ക​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ ആ​ർ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. അ​തി​ൽ‌ കേ​സി​ൽ തെ​ളി​വു​ക​ൾ ഇ​ല്ലെ​ന്ന് നി​യ​മ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.