നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള പെ​ൺ​കു​ട്ടി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ സി​പി​എം സ​സ്പെ​ൻ​ഡ് ചെ​യ്തു
Thursday, April 9, 2020 5:54 PM IST
പ​ത്ത​നം​തി​ട്ട: നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി​നി​യു​ടെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ആ​റ് പ്ര​വ​ർ​ത്ത​ക​രെ സി​പി​എം സ​സ്പെ​ന്‍​ഡ് ചെ​യ്തു. ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്, അ​ശോ​ക​ൻ, അ​ജേ​ഷ്, സ​ന​ൽ, ന​വീ​ൻ, ജി​ൻ​സ​ൺ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ ദാ​ക്ഷി​ണ്യ​മി​ല്ലാ​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സം​ഭ​വ​ത്തി​ലെ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നെ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ ആ​ക്ര​മി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ കു​ടും​ബം മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ആ​റ് പേ​ർ ചേ​ർ​ന്ന് വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.