വ​രു​മാ​നം നി​ല​ച്ചു, വാ​യ്പ​യെ​ടു​ക്കാ​തെ മു​ന്നോ​ട്ടു​പോ​കാ​നാ​കി​ല്ല; കേ​ന്ദ്ര​ത്തോ​ട് മു​ഖ്യ​മ​ന്ത്രി
Thursday, April 9, 2020 8:16 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം സാ​ന്പ​ത്തി​ക​മാ​യി വ​ലി​യ പ്ര​യാ​സം നേ​രി​ടു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്ത​യ​ച്ച​താ​യും ഇ​ള​വു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും പ്ര​യാ​സം നേ​രി​ടു​ക​യാ​ണ്. വ​രു​മാ​നം നി​ല​ച്ചു. പൊ​തു​ജ​നാ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​നു വേ​ണ്ടി​വ​രു​ന്ന ചെ​ല​വ് വ​ലി​യ​തോ​തി​ൽ വ​ർ​ധി​ച്ചു. ഈ ​സ​ന്നി​ഗ്ദ്ധ ഘ​ട്ട​ത്തി​ൽ ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്തു മാ​ത്ര​മേ മു​ന്നോ​ട്ടു​പോ​കാ​നാ​കൂ.

സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് സ്പെ​ഷ​ൽ പാ​ൻ​ഡ​മി​ക്ക് റി​ലീ​ഫ് ബോ​ണ്ട് ഇ​റ​ക്കാ​നു​ള്ള അ​നു​വാ​ദം ന​ൽ​കു​ക, സം​സ്ഥാ​ന​ത്തി​ന്‍റെ വാ​യ്പാ​പ​രി​ധി അ​ഞ്ചു​ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​ക, പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​നും പു​ന​ർ​നി​ർ​മാ​ണ​ത്തി​നും പു​റ​ത്തു​നി​ന്നു​ള്ള ഏ​ജ​ൻ​സി​ക​ളി​ലൂ​ടെ വാ​ങ്ങു​ന്ന വാ​യ്പ​യെ സം​സ്ഥാ​ന​ത്തി​ന്‍റെ വാ​യ്പാ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ ഉ​ന്ന​യി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.