കോ​വി​ഡ്: സേ​ന​യെ ത​യാ​റാ​ക്കാ​ൻ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന പ​ദ്ധ​തി
Friday, April 10, 2020 3:41 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​നു​വേ​ണ്ടി രാ​ജ്യ​മാ​കെ വ​ലി​യ സേ​ന​യെ ത​യാ​റാ​ക്കാ​നാ​യി സ​മ​ഗ്ര സ​ർ​ക്കാ​ർ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന (ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഗ​വ​ണ്‍​മെ​ന്‍റ് ഓ​ണ്‍​ലൈ​ൻ ട്രെ​യി​നിം​ഗ്) പ​ദ്ധ​തി​ക്ക് കേ​ന്ദ്രം തു​ട​ക്കം കു​റി​ച്ചു. കേ​ന്ദ്ര മാ​ന​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ദി​ക്ഷ പ്ലാ​റ്റ്ഫോ​മി​ലാ​ണു മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്ര​ത്യേ​ക ഐ​ഗോ​ട്ട് പോ​ർ​ട്ട​ലി​ലൂ​ടെ പ​രി​ശീ​ല​ന കോ​ഴ്സു​ക​ൾ ന​ട​ത്തു​ക.

ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ, ടെ​ക്നീ​ഷ്യ​ന്മാ​ർ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, മി​ഡ്‌​വൈ​വ്സ്, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, സി​വി​ൽ ഡി​ഫ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, എ​ൻ​സി​സി, എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, നെ​ഹ്റു യു​വ​ക് കേ​ന്ദ്ര, റെ​ഡ് ക്രോ​സ്, വോ​ള​ന്‍റി​യ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ്- 19 പ​രി​ശീ​ല​ന​ത്തി​നാ​യി വി​വി​ധ ഓ​ണ്‍​ലൈ​ൻ കോ​ഴ്സു​ക​ൾ ആ​രം​ഭി​ച്ച​ത്. ഇ​തി​നാ​യു​ള​ള വൈ​ബ്സൈ​റ്റ് - igot.gov.i n/igot പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

പേ​ഴ്സ​ണേ​ൽ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് വ​കു​പ്പാ​ണ് കോ​വി​ഡ് പോ​രാ​ളി​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന കോ​ഴ്സു​ക​ൾ ന​ട​പ്പാ​ക്കു​ക. മ​ഹാ​മാ​രി​യു​ടെ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാ​വു​ന്ന ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണു രാ​ജ്യ​ത്താ​കെ വ​ലി​യൊ​രു കോ​വി​ഡ് പോ​രാ​ട്ട സേ​ന​യെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

ആ​ശു​പ​ത്രി​ക​ൾ, ഐ​സി​യു​ക​ൾ, വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, വ്യ​ക്തി​സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഐ​സൊ​ലേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ഗ​ണ്യ​മാ​യി കൂ​ട്ടാ​ൻ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.