ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി​യ മ​ക​നെ കൂ​ട്ടാ​നാ​യി 1,400 കി.​മീ. സ്കൂട്ടറിൽ യാ​ത്ര ചെ​യ്ത് ഒ​രു അ​മ്മ
Friday, April 10, 2020 11:58 AM IST
ഹൈ​ദ​രാ​ബാ​ദ്: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു കു​ടു​ങ്ങി​യ മ​ക​നെ ര​ക്ഷി​ക്കാ​നാ​യി ഒ​രു അ​മ്മ യാ​ത്ര ചെ​യ്ത​ത് 1,400 കി​ലോ​മീ​റ്റ​ർ. അ​തും സ്കൂ​ട്ട​റി​ൽ. തെ​ലു​ങ്കാ​ന​യി​ൽ​ നി​ന്നും ആ​ന്ധ്രാപ്ര​ദേ​ശി​ലേ​ക്കാ​യി​രു​ന്നു റ​സി​യ ബീ​ഗ​(48)ത്തി​ന്‍റെ യാ​ത്ര.

മാ​ർ​ച്ച് 12ന് നെ​ല്ലൂ​രി​ൽ പോ​യ ത​ന്‍റെ ഇ​ള​യ മ​ക​ൻ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ തി​രി​കെ എത്താ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് അ​നു​മ​തി​യോ​ടെ റ​സി​യ ബീ​ഗം യാ​ത്ര തി​രി​ച്ച​ത്. ആ​ദ്യം കാ​റി​ന് പോ​കാ​നാ​ണ് നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് സ്കൂ​ട്ടി​ൽ പോ​കാ​ൻ ബീ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തെ​ലു​ങ്കാ​ന​യി​ൽ​ നി​ന്നും തി​രി​ച്ച് റ​സി​യ ബീ​ഗം ബു​ധ​നാ​ഴ്ച മ​ക​നെ​യു​മാ​യി മ​ട​ങ്ങി​യെ​ത്തി. ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു യാ​ത്ര​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. രാ​ത്രി​യു​ള്ള യാ​ത്ര​യാ​യി​രു​ന്നു വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്നും ബീ​ഗം പ​റ​ഞ്ഞു.

ഹൈ​ദ​രാ​ബാ​ദി​ൽ ​നി​ന്നും 200 കി​ലോ മീ​റ്റ​ർ അ​ക​ലെ​യു​ള്ള നി​സാ​മാ​ബാ​ദി​ലെ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക​യാ​ണ് റ​സി​യ ബീ​ഗം. 15 വ​ർ​ഷം മു​ൻ​പ് റ​സി​യ ബീ​ഗ​ത്തി​ന്‍റെ ഭർ​ത്താ​വ് മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.