കോ​വി​ഡ്: നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തയാൾ ആ​സാ​മി​ൽ മ​രി​ച്ചു
Friday, April 10, 2020 11:54 AM IST
ദി​സ്പു​ർ: ആ​സാ​മി​ൽ ആ​ദ്യ​ത്തെ കോ​വി​ഡ്-19 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഡ​ല്‍​ഹി നി​സാ​മു​ദ്ദീ​നി​ലെ ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്തി​ന്‍റെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു തി​രി​ച്ചെ​ത്തി​യ 65 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഹ​യ്‌​ല​ക​ന്തി സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ സി​ൽ​ച്ചാ​രി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത 27 പേ​ർ​ക്കാ​ണ് ആ​സാ​മി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ലൊ​രാ​ളാ​യ 65 വ​യ​സു​കാ​ര​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ടു​ത്തി​ടെ സൗ​ദി​ അ​റേ​ബ്യ​യും ഇ​യാ​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​താ​യി ആ​സാം ആ​രോ​ഗ്യ​മ​ന്ത്രി ഹി​മ​ന്ത ബി​സ്വ സ​ർ​മ അ​റി​യി​ച്ചു.

വ​ട​ക്കു-കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ദ്യ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 29 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.