കോ​വി​ഡ് പ​ട​രാ​ൻ കാ​ര​ണം കേ​ന്ദ്ര​സ​ർ​ക്കാ​ർ: ഛത്തീ​സ്ഗ​ഢ് മു​ഖ്യ​മ​ന്ത്രി
Friday, April 10, 2020 12:19 PM IST
റാ​യ്പൂ​ർ: രാ​ജ്യ​ത്ത് കോ​വി​ഡ് 19 പ​ട​രാ​ൻ കാ​ര​ണം കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി ഛത്തീ​സ്ഗ​ഢ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ഭാ​ഗ​ൽ. വി​ദേ​ശ​ത്ത് നി​ന്നും ഇ​ന്ത്യ​യി​ൽ എ​ത്തി​യ​വ​രെ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ചി​രു​ന്നു​വെ​ങ്കി​ൽ വൈ​റ​സ് രാ​ജ്യ​ത്ത് അ​നി‍​യ​ന്ത്രി​ത​മാ​യി പ​ട​രി​ല്ലാ​യി​രു​ന്നു​വെ​ന്ന് ഭൂ​പേ​ഷ് പ​റ​ഞ്ഞു.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മും​ബൈ, കോ​ൽ​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ എ​ന്നീ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ എ​ത്തി​യ​വ​ർ​ക്ക് കോ​വി​ഡ് ഉ​ണ്ടാ​യി​രു​ന്നു. അ​വ​രെ സ്ക്രീ​നിം​ഗ് ചെ​യ്ത് ക്വാ​റ​ന്‍റൈ​ൻ ചെ​യ്യ​ണ​മാ​യി​രു​ന്നു. അ​ങ്ങ​നെ ചെ​യ്തി​രു​ന്നു​വെ​ങ്കി​ൽ രാ​ജ്യ​ത്ത് വൈ​റ​സ് അ​നി​യ​ന്ത്രി​ത​മാ​യി പ​ട​രി​ല്ലാ​യി​രു​ന്നു. ഇ​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി​രു​ന്നു. അദ്ദേഹം വ്യ​ക്ത​മാ​ക്കി.

ഏ​പ്രി​ല്‍ 11ന് ​മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ച​ര്‍​ച്ച​യു​ണ്ട്. ഇ​തി​ന് ശേ​ഷം ലോ​ക്ക്ഡൗ​ണിന്‍റെ കാര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ഭൂ​പേ​ഷ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.