നി​സാ​മു​ദീ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത കോ​ൺ​ഗ്ര​സ് നേ​താ​വി​ന് കോ​വി​ഡ്; വി​വ​രം മ​റ​ച്ച​തി​ന് കേ​സ്
Friday, April 10, 2020 3:06 PM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കോ​വി​ഡ് ഹോ​ട്ട്‌​സ്‌​പോ​ട്ടാ​യ നി​സാ​മു​ദീ​ന്‍ മ​ത സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​നെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്താ​തി​രു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രെ കേ​സ്. ഇ​യാ​ള്‍​ക്കും ഭാ​ര്യ​യ്ക്കും മ​ക​ള്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്ന​പ്പോ​ള്‍ ഇ​യാ​ള്‍ ഇ​ക്കാ​ര്യം മ​റ​ച്ചു വ​ച്ചു. പി​ന്നീ​ട് രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച​പ്പോ​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യ​ത്.

ഇ​യാ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​യ്‌​മ​യെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ലെ ദീ​ന്‍​പൂ​ര്‍ ഗ്രാ​മം അ​ട​യ്ക്കു​ക​യും വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​ന്ന​തി​ല്‍ നി​ന്നും ആ​ളു​ക​ളെ വി​ല​ക്കി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​വും ഭാ​ര്യ​യും മ​ക​ളും അം​ബ്ദേ​ക്ക​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഗ്രാ​മ​വാ​സി​ക​ളോ​ട് നി​ര്‍​ദേ​ശി​ച്ചി​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.