ഇ​ന്ത്യ​യി​ൽ കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന​മി​ല്ല; റി​പ്പോ​ർ​ട്ടി​ൽ പി​ശ​കു​ണ്ടാ​യെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ
Friday, April 10, 2020 3:52 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡി​ന്‍റെ സ​മൂ​ഹ വ്യാ​പ​ന​മി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന(​ഡ​ബ്ല്യു​എ​ച്ച്ഒ). അ​ങ്ങ​നെ പ​രാ​മ​ർ​ശ​മു​ണ്ടാ​യ മു​ൻ റി​പ്പോ​ർ​ട്ടി​ൽ പി​ശ​കു​പ​റ്റി​യ​താ​യ​ണെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സ്ഥി​തി​ഗ​തി വി​ല​യി​രു​ത്ത​ല്‍ റി​പ്പോ​ര്‍​ട്ടി​ലാ​ണ് തെ​റ്റ് ക​ട​ന്നു​കൂ​ടി​യ​ത്.

ഇ​ന്ത്യ​യി​ൽ ഒ​രു കൂ​ട്ടം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ അ​ത് സ​മൂ​ഹ​വ്യാ​പ​ന​മ​ല്ല. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ​ക്താ​വ് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. സ​മൂ​ഹ വ്യാ​പ​നം സം​ബ​ന്ധി​ച്ച ഐ​സി​എം​ആ​ർ നി​ഗ​മ​നം ശ​രി​യ​ല്ല. ഐ​സി​എം​ആ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ക​ണ​ക്ക് സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന് പ​ര്യാ​പ്‍​ത​മ​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ​റ​ഞ്ഞു.

പ​ക​ര്‍​ച്ച​വ്യാ​ധി​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ പ്ര​യാ​സ​പ്പെ​ടു​ന്ന വി​ധ​ത്തി​ല്‍ രോ​ഗം വ്യാ​പി​ക്കു​മ്പോ​ഴാ​ണ് സ​മൂ​ഹ വ്യാ​പ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് സ​മൂ​ഹ വ്യാ​പ​ന​മി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും ആ​വ​ര്‍​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ​ഞ്ചാ​ബി​ല്‍ സ​മൂ​ഹ​വ്യാ​പ​നം ന​ട​ന്നു​വെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ക്യാ​പ്റ്റ​ന്‍ അ​മ​രീ​ന്ദ​ര്‍ സിം​ഗ് പ​റ​യു​ന്ന​ത്.

രാ​ജ്യ​ത്ത് നി​ല​വി​ൽ 6412 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ആ​കെ 199 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 33 പേ​രാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.