കാ​സ​ർ​ഗോ​ഡി​ന് ആ​ശ്വാ​സം; 15 പേ​ർ കൊ​റോ​ണ രോ​ഗ മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക്
Friday, April 10, 2020 4:58 PM IST
കാ​സ​ർ​ഗോ​ഡ്: കൊ​റോ​ണ വൈ​റ​സ് രോ​ഗ​ത്തി​ന്‍റെ ഹോ​ട്സ്പോ​ട്ടു​ക​ളി​ലൊ​ന്നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ട്ട ജി​ല്ല​യി​ലെ 15 രോ​ഗി​ക​ൾ കൂ​ടി രോ​ഗം ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്ക്. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 15 രോ​ഗി​ക​ളാ​ണ് സ്ര​വ ​പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

കാ​സ​ർ​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി– ആ​റ്, ജി​ല്ലാ ആ​ശു​പ​ത്രി– മൂ​ന്ന്, പ​രി​യാ​രം മെ​ഡി. കോ​ള​ജ് ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന് രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ ക​ണ​ക്ക്. 138 പേ​രാ​ണ് ഇ​നി ചി​കി​ല്‍​സ​യി​ലു​ള​ള​ത്.

കാ​സ​ർ​ഗോ​ഡ് ഇ​തു​വ​രെ 161 പേ​ർ​ക്കാ​ണ് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​തി​യ നാ​ലു കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണി​ത്. ആ​റു പേ​ർ നേ​ര​ത്തെ രോ​ഗ​മു​ക്തി നേ​ടി​യി​രു​ന്നു. കൂ​ടു​ത​ല്‍ പേ​രു​ടെ നെ​ഗ​റ്റീ​വ് ഫ​ലം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഡി​എം​ഒ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.