പ്ര​വാ​സി​ക​ൾ നാ​ട്ടി​ലെ​ത്താ​ൻ മേയ് വ​രെ കാ​ത്തി​രി​ക്ക​ണം: വി. ​മു​ര​ളീ​ധ​ര​ൻ
Friday, April 10, 2020 5:55 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ൾ നാ​ട്ടി​ലെ​ത്താ​ൻ ഒ​രു മാ​സം കൂ​ടി കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. പ്ര​വാ​സി​ക​ൾ മേ​യ് മാ​സം വ​രെ കാ​ത്തി​രി​ക്ക​ണം.

ലോ​ക്ഡൗ​ണി​ന് ശേ​ഷം എ​ല്ലാ​വ​രെ​യും നാ​ട്ടി​ലെ​ത്തി​ച്ചാ​ൽ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​കും. പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ൽ ഏ​റ്റ​വും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്ത് എ​ത്താ​ൻ വി​ദേ​ശ​ത്തെ മ​ല​യാ​ളി സം​ഘ​ങ്ങ​ളും ജോ​ർ​ദാ​നി​ൽ കു​ടു​ങ്ങി​യ സി​നി​മ സം​ഘ​വും മോ​ൾ​ഡോ​വ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ട​ക്കം താ​ൽ​പ​ര്യം അ​റി​യി​ച്ചി​രു​ന്നു. സ്ഥി​തി മെ​ച്ച​പ്പെ​ടു​മ്പോ​ൾ എ​ല്ലാ​വ​രെ​യും തി​രി​കെ എ​ത്തി​ക്കും.

യു​എ​ഇ​യി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ന​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഏ​റ്റെ​ടു​ത്ത് അ​വി​ട​ത്തെ സ​ർ​ക്കാ​രി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഒ​രു​ക്കും.

വി​ദേ​ശ​ത്തെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണ​വും മ​രു​ന്നും എ​ത്തി​ക്കും. എം​ബ​സി​ക​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ട​പെ​ടും.

ഇ​ന്ത്യ​യി​ൽ​നി​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മെ​ഡി​ക്ക​ൽ സം​ഘ​ത്തെ അ​യ​ക്കേ​ണ്ട കാ​ര്യം നി​ല​വി​ൽ ഇ​ല്ലെ​ന്നും അ​വി​ടെ ഇ​ന്ത്യ​ക്കാ​രാ​യ നി​ര​വ​ധി ഡോ​ക്ട​ർ​മാ​രു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.