തൊ​ഴി​ലാ​ളി​ക​ളെ മ​ർ​ദി​ച്ച പോ​ലീ​സു​കാ​ര​നെ സ്ഥ​ലം​മാ​റ്റി
Friday, April 10, 2020 6:15 PM IST
തൃ​ശൂ​ർ: അ​രി​മ്പൂ​രി​ൽ കൊ​യ്ത്തു​മെ​തി​യെ​ന്ത്ര ഡ്രൈ​വ​ർ​മാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ‌ പോ​ലീ​സു​കാ​ര​നെ സ്ഥ​ലം​മാ​റ്റി. ക​ൺ​ട്രോ​ൾ റൂ​മി​ലെ സി​പി​ഒ മി​ഥു​ൻ ലാ​ലി​നെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. ഇ​യാ​ളെ മ​ല​യ്ക്ക​പ്പാ​റ​യി​ലേ​ക്കാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്.

അ​രി​മ്പൂ​ര്‍ ചാ​ലാ​ടി കോ​ള്‍ പാ​ട​ത്തു നി​ന്ന് കൊ​യ്ത്തു ക​ഴി​ഞ്ഞു മ​ട​ങ്ങി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് പോ​ലി​സു​കാ​ര​ന്‍ അ​കാ​ര​ണ​മാ​യി മ​ര്‍​ദി​ച്ച​ത്. മ​ര്‍​ദ്ദ​ന​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് സേ​ലം സ്വ​ദേ​ശി​ക​ളാ​യ ശ​ക്തി (28), കു​മ​രേ​ശ​ന്‍ (22), വെ​ങ്കി​ടേ​ഷ് എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

കൊ​യ്ത്തു ക​ഴി​ഞ്ഞ് ബൈ​ക്കി​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. കൊ​യ്ത്തു ക​ഴി​ഞ്ഞു വ​രി​ക​യാ​ണെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ഇ​തൊ​ന്നും കേ​ള്‍​ക്കാ​തെ ഇ​വ​രെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.