സെ​പ്റ്റം​ബ​റി​ൽ കോ​വി​ഡ് രാ​ജ്യ​ത്ത് പാ​ര​മ്യ​ത്തി​ലെ​ത്തും; അ​മ​രീ​ന്ദ​റി​ന്‍റെ മു​ന്ന​റി​യി​പ്പ്
Friday, April 10, 2020 6:22 PM IST
ച​ണ്ഡീ​ഗ​ഡ്: സെ​പ്റ്റം​ബ​ർ പ​കു​തി​യോ​ടെ കോ​വി​ഡ് രോ​ഗ​ബാ​ധ രാ​ജ്യ​ത്ത് പാ​ര​മ്യ​ത്തി​ൽ എ​ത്തു​മെ​ന്നു പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗി​ന്‍റെ മു​ന്ന​റി​യി​പ്പ്. രാ​ജ്യ​ത്തെ 58 ശ​ത​മാ​നം ജ​ന​ങ്ങ​ളെ കോ​വി​ഡ് ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​രോ​ഗ്യ​വി​ദ​ഗ്ധ​രെ​യും ശാ​സ്ത്ര​ജ്ഞ​രെ​യും ഉ​ദ്ധ​രി​ച്ചാ​ണ് അ​മ​രീ​ന്ദ​ർ സിം​ഗ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

സ​മൂ​ഹ​വ്യാ​പ​ന​മു​ണ്ടാ​യാ​ൽ ഇ​ന്ത്യ​യി​ലെ 80-85 ശ​ത​മാ​നം പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചേ​ക്കാ​മെ​ന്നാ​ണ് ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. സെ​പ്റ്റം​ബ​ർ ആ​കു​ന്പോ​ഴേ​ക്കും മ​ര​ണ​സം​ഖ്യ കു​ത്ത​നെ ഉ​യ​രാ​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ശ​രി​യാ​ണെ​ങ്കി​ൽ അ​തു ഭ​യാ​ന​ക​മാ​യ അ​വ​സ്ഥ​യാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​ഞ്ചാ​ബി​ൽ ഇ​തു​വ​രെ 132 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 11 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​പ്രി​ൽ 30 വ​രെ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ക​യാ​ണെ​ന്ന് പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ട്ടു​ണ്ട്. ഇ​തോ​ടെ ലോ​ക്ക്ഡൗ​ണ്‍ കാ​ലാ​വ​ധി നീ​ട്ടു​ന്ന ര​ണ്ടാ​മ​ത്തെ സം​സ്ഥാ​ന​മാ​യി പ​ഞ്ചാ​ബ്.

കോ​വി​ഡ് നി​യ​ന്ത്രി​ക്കാ​ൻ രാ​ജ്യം മൂ​ന്നാ​ഴ്ച​ത്തെ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും വെ​ള്ളി​യാ​ഴ്ച വ​രെ ഇ​ന്ത്യ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട 12,000 കേ​സു​ക​ളി​ൽ 132 എ​ണ്ണ​വും പ​ഞ്ചാ​ബി​ൽ​നി​ന്നാ​യി​രു​ന്നു. ഇ​താ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടാ​ൻ സ​ർ​ക്കാ​രി​നെ പ്രേ​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.