വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് ആ​രോ​ഗ്യ സേ​തു ആ​പ്പ് നി​ർ​ബ​ന്ധ​മ​ല്ല: വ്യോ​മ​യാ​ന മ​ന്ത്രി
Saturday, May 23, 2020 12:20 PM IST
ന്യൂ​ഡ​ൽ​ഹി: വി​മാ​ന യാ​ത്ര​ക്കാ​ർക്ക് ആ​രോ​ഗ്യ സേ​തു ആ​പ്പ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പൂ​രി. വേ​ണ​മെ​ങ്കി​ല്‍ ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ, കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ വി​മാ​ന യാ​ത്രി​ക​ര്‍​ക്ക് ആ​രോ​ഗ്യ​സേ​തു ആ​പ്പ് നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് വ്യോ​മ​യാ​ന മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. ആ​രോ​ഗ്യ​മു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​രെ വി​മാ​ന​യാ​ത്ര ചെ​യ്യു​ന്ന​തി​ൽ നി​ന്ന് ത​ട​യി​ല്ല. മു​ഴു​വ​ൻ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രെ​യും 14 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ലാ​ക്ക​ണ​മെ​ന്ന് നി​ല​വി​ൽ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്ന് ട്രെ​യി​നും ബ​സി​ലും എ​ത്തു​ന്ന​വ​ർ​ക്ക് സ​മാ​ന​മാ​യി വി​മാ​ന യാ​ത്ര​ക്കാ​രെ​യും ക്വാ​റ​ന്‍റൈ​ൻ ചെ​യ്യ​ണ​മെ​ന്ന് കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങൾ നി​ല​പാ​ട് എ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.