കോ​വി​ഡ് വി​വ​ര വി​ശ​ക​ല​ന​ത്തി​നാ​യി കി​ട്ടി​യ ഡേ​റ്റ ന​ശി​പ്പി​ച്ചു; സ്പ്രി​ങ്ക്ള​ർ ഹൈ​ക്കോ​ട​തി​യി​ൽ
Saturday, May 23, 2020 1:31 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 വി​വ​ര വി​ശ​ക​ല​ന​ത്തി​നാ​യി ശേ​ഖ​രി​ച്ച മു​ഴു​വ​ന്‍ ഡേ​റ്റ​യും ന​ശി​പ്പി​ച്ച​താ​യി സ്പ്രി​ങ്ക്ള​ർ. ഹൈ​ക്കോ​ട​തി​യി​ലാ​ണ് സ്പ്രി​ങ്ക്‌​ള​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​വ​ര​ങ്ങ​ള്‍ ന​ശി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത് സ​ര്‍​ക്കാ​രി​ന്‍റെ പ​ക്ക​ല്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും സ്പ്രി​ങ്ക്‌​ള​ര്‍ ക​മ്പ​നി​ക്ക് ഉ​ള്‍​പ്പെ​ടെ മ​റ്റാ​ര്‍​ക്കും ഡേ​റ്റ കൈ​മാ​റ്റം ചെ​യ്യു​ന്നി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചി​രു​ന്നു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ന്‍​തോ​തി​ല്‍ ഡേ​റ്റ വി​ശ​ക​ല​നം ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍​ക്ക് പ്രാ​പ്തി​യി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ഐ​ടി വ​കു​പ്പി​ന്‍റെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ഇ​ത്ര​യും ഡേ​റ്റ വി​ശ​ക​ല​നം ചെ​യ്യാ​നാ​വി​ല്ല. തു​ട​ര്‍​ന്നാ​ണ് സ്പ്രി​ങ്ക്‌​ള​റു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യ​ത്.

സ്പ്രി​ങ്ക്‌​ള​റു​മാ​യു​ള്ള ക​രാ​ര്‍ ഐ​ടി പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ മാ​ത്രം തീ​രു​മാ​ന​മ​ല്ല. ആ​രോ​ഗ്യ വ​കു​പ്പ്, ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പ്, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി തു​ട​ങ്ങി​യ​വ​യി​ലെ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഏ​പ്രി​ല്‍ 20 മു​ത​ല്‍ ആ​മ​സോ​ണ്‍ വെ​ബ് സെ​ര്‍​വ​റി​ലെ സി- ​ഡി​റ്റി​ന്‍റെ അ​ക്കൗ​ണ്ടി​ലാ​ണ് ഡേ​റ്റ സൂ​ക്ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.