കോ​വി​ഡ് ബാ​ധി​ച്ച് യു​എ​ഇ​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി മ​രി​ച്ചു
Saturday, May 23, 2020 2:01 PM IST
ഷാ​ർ​ജ: കോ​വി​ഡ് ബാ​ധി​ച്ച് യു​എ​ഇ​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് നെ​ല്ലി​പ്പു​ഴ സ്വ​ദേ​ശി ജ​മീ​ഷ് അ​ബ്ദു​ൽ ഹ​മീ​ദ് (26) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ഗ​ൾ​ഫി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 101 ആ​യി.

ഉ​മ്മു​ൽ​ഖു​വൈ​നി​ലെ മാ​ൾ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ജ​മീ​ഷ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ഷാ​ർ​ജ കു​വൈ​ത്ത് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് നെ​ല്ലി​പ്പു​ഴ തി​ട്ടു​മ്മ​ൽ ചെ​റു​വ​ന​ങ്ങാ​ട് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.