വ​രു​മാ​ന​ത്തി​ന് മ​ദ്യ​ക്ക​ട​ക​ൾ തു​റ​ക്കേ​ണ്ട, വ്യാ​ജ​വാ​റ്റി​ൽ ആ​ശ​ങ്ക: തോ​മ​സ് ഐ​സ​ക്
Saturday, May 23, 2020 6:05 PM IST
തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ​വാ​റ്റ് പെ​രു​കു​ന്ന​തി​ൽ ആ​ശ​ങ്ക​യെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. മ​ദ്യ​ക്ക​ട​ക​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ വ​രു​മാ​ന​ത്തി​നാ​യി തു​റ​ക്കേ​ണ്ട​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മ​ദ്യ​വി​ത​ര​ണ​ത്തി​നു​ള്ള ബെ​വ് ക്യൂ ​മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വൈ​കാ​ൻ കാ​ര​ണം ഗൂ​ഗി​ൾ അ​നു​മ​തി കി​ട്ടാ​ത്ത​തെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ പ​റ​യു​ന്ന​ത്. ഗൂ​ഗി​ളി​ന്‍റെ അ​നു​മ​തി ഉ​ട​ൻ അ​നു​മ​തി കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ആ​പ്പി​നു​ള്ള സി​സ്റ്റം പൂ​ർ​ത്തീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഗൂ​ഗി​ൾ അ​നു​മ​തി കി​ട്ടി​യ ശേ​ഷ​മേ ആ​പ്പി​നു​ള്ള സി​സ്റ്റം ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കൂ. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ര​ക്കൊ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ഒ​രു വ്യ​വ​സ്ഥ ന​ട​പ്പാ​ക്ക​ണം. വ്യ​വ​സ്ഥ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​പ്പ് വൈ​കു​ന്ന​ത് സ​ർ​ക്കാ​രി​ന് വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​ക്കി​ല്ലേ എ​ന്ന ചോ​ദ്യ​ത്തി​ന് മ​ന്ത്രി വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല. ഉ​ത്ത​രം റി​പ്പോ​ർ​ട്ട​റോ​ട് വ്യ​ക്തി​പ​ര​മാ​യി പ​റ​യാ​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.