ചെ​റി​യ പെ​രു​ന്നാ​ൾ: ഞാ​യ​റാ​ഴ്ച സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വ്
Saturday, May 23, 2020 6:28 PM IST
തി​രു​വ​ന​ന്ത​പു​രം: ഈ​ദു​ൽ ഫി​ത്വ​ർ പ്ര​മാ​ണി​ച്ച് സാ​ധാ​ര​ണ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. അ​നു​വ​ദ​നീ​യ​മാ​യ പ്ര​വൃ​ത്തി​ക​ൾ​ക്ക് പു​റ​മേ​യാ​ണ് ഇ​ള​വു​ക​ൾ.

ബേ​ക്ക​റി, വ​സ്ത്ര​ക്ക​ട​ക​ൾ, മി​ഠാ​യി​ക്ക​ട​ക​ൾ, ഫാ​ൻ​സി സ്റ്റോ​റു​ക​ൾ, ചെ​രു​പ്പു​ക​ട​ക​ൾ എ​ന്നി​വ രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​മ​ണി​വ​രെ പ്ര​വ​ർ​ത്തി​ക്കാം. ഇ​റ​ച്ചി, മ​ത്സ്യ​വ്യാ​പാ​രം എ​ന്നി​വ രാ​വി​ലെ ആ​റു മു​ത​ൽ 11 വ​രെ അ​നു​വ​ദി​ക്കും.

ബ​ന്ധു​വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​യി വാ​ഹ​ന​ങ്ങ​ളി​ൽ അ​ന്ത​ർ​ജി​ല്ലാ യാ​ത്ര​ക​ൾ ന​ട​ത്താ​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ൽ, മു​ഖാ​വ​ര​ണം ധ​രി​ക്ക​ൽ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ്രേ​ക്ക് ദി ​ചെ​യി​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.