കു​ട്ടി​ക​ളെ സ്കൂ​ളി​ൽ എ​ത്തി​ക്കേ​ണ്ട​ത് അ​ധ്യാ​പ​ക​രു​ടെ ചു​മ​ത​ല: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി
Saturday, May 23, 2020 6:41 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​ഴു​തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ധ്യാ​പ​ക​രു​ടെ ചു​മ​ത​ല​യാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ്. പ​രീ​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്തി​പ്പ് അ​ധ്യാ​പ​ക​ർ ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്യ​ണം. സം​സ്ഥാ​ന​ത്തെ പ​രീ​ക്ഷ ന​ട​ക്കു​ന്ന എ​ല്ലാ സ്കൂ​ളു​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​മെ​ന്ന് അ​ധ്യാ​പ​ക​ർ ഉ​റ​പ്പാ​ക്ക​ണം. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യം സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. ഗ​താ​ഗ​ത സൗ​ക​ര്യം പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ഉ​റ​പ്പാ​ക്ക​ണം. ഇ​തി​നാ​യി സ്വ​കാ​ര്യ വാ​ഹ​നം, പൊ​തു​ഗ​താ​ഗ​തം, സ്കൂ​ൾ ബ​സു​ക​ൾ, പി​ടി​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള വാ​ഹ​ന സൗ​ക​ര്യം എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഇ​തി​നു​ള​ള സ​ഹ​ക​ര​ണം ന​ൽ​കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി അ​റി​യി​ച്ചു.

സ്കൂ​ളു​ക​ൾ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന​തി​നാ​ൽ 25-ന് ​മു​ന്പ് പ​രീ​ക്ഷ ഹാ​ളു​ക​ൾ, ഫ​ർ​ണീ​ച്ച​റു​ക​ൾ, സ്കൂ​ൾ പ​രി​സ​രം എ​ന്നി​വ ശു​ചി​യാ​ക്ക​ണം. ആ​രോ​ഗ്യ​വ​കു​പ്പ്, പി​ടി​എ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ, ഫ​യ​ർ​ഫോ​ഴ്സ്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹാ​യം ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ തെ​ർ​മ​ൽ സ്കാ​നിം​ഗ് ക​ഴി​ഞ്ഞ് സാ​നി​റ്റൈ​സ് ചെ​യ്ത​ശേ​ഷം പ​രീ​ക്ഷാ​ഹാ​ളി​ൽ എ​ത്തി​ക്ക​ണം. പ​രീ​ക്ഷ​യ്ക്കു മു​ന്പും ശേ​ഷ​വും വി​ദ്യാ​ർ​ഥി​ക​ളെ കൂ​ട്ടം​ചേ​രാ​ൻ അ​നു​വ​ദി​ക്ക​രു​ത്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മാ​സ്ക് ല​ഭ്യ​മാ​ക്കി, ശ​രി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.