ലോ​ക്ക്ഡൗ​ൺ ഇ​ള​വ് ആ​ഘോ​ഷി​ക്കാ​നു​ള്ള​ത​ല്ല: കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണം; മ​ന്ത്രി സു​നി​ൽ​കു​മാ​ർ
Saturday, May 23, 2020 7:12 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ ആ​ഘോ​ഷി​ക്കാ​നു​ള്ള​ത​ല്ലെ​ന്നും കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ്ട സ​മ​യ​മാ​ണെ​ന്നും മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ജ​ന​ങ്ങ​ൾ പാ​ലി​ക്ക​ണം. ക്വാ​റ​ന്‍റൈ​നി​ലി​രി​ക്കു​ന്ന​വ​ർ ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും പു​റ​ത്തി​റ​ങ്ങ​രു​ത്. സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യം കൂ​ടി​നോ​ക്കി​യാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ര്‍​ക്ക് എ​വി​ടെ നി​ന്നാ​ണ് രോ​ഗം വ​ന്ന​തെ​ന്ന് ഇ​പ്പോ​ള്‍ ന​മു​ക്ക് അ​റി​യാം. എ​ന്നാ​ല്‍ ഇ​വ​രെ​വി​ടെ​നി​ന്നാ​ണ് വ​രു​ന്ന​തെ​ന്ന് വ്യ​ക്ത​ത​യി​ല്ലെ​ങ്കി​ലാ​ണ്അ​ത് സാ​മു​ഹി​ക വ്യാ​പ​ന​ത്തി​ലേ​ക്ക് മാ​റു​ക. ഇ​തി​നാ​ൽ അ​തീ​വ ജാ​ഗ്ര​ത​യാ​ണ് ഇ​പ്പോ​ൾ ആ​വ​ശ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.