അ​ടു​ത്ത പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ 2600 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​മെ​ന്ന് റെ​യി​ൽ​വേ
Saturday, May 23, 2020 7:34 PM IST
ന്യൂ​ഡ​ൽ​ഹി: അടുത്ത പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ല്‍ രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് 2600 ശ്ര​മി​ക് സ്പെഷൽ ട്രെ​യി​നു​ക​ൾ ഓടിക്കുമെന്ന് റെ​യി​ൽ​വേ ബോർഡ് ചെ​യ​ർ​മാ​ൻ വി.​കെ. യാ​ദ​വ്. 36 ല​ക്ഷം യാ​ത്ര​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും യാദവ് അ​റി​യി​ച്ചു.

ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ 200 എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​മെ​ന്നും ബു​ക്കിം​ഗ് ആ​രം​ഭി​ച്ച​താ​യും റെ​യി​ൽ​വേ ചെ​യ​ർ​മാ​ൻ വി.​കെ. യാ​ദ​വ്. നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ശ്ര​മി​ക് ട്രെ​യി​നു​ക​ള്‍​ക്ക് പു​റ​മെ​യാ​ണ് പു​തി​യ ട്രെ​യി​നു​ക​ളും അ​നു​വ​ദി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.