സൗദിയിൽ കോവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു
Saturday, May 23, 2020 8:25 PM IST
റി​യാ​ദ്: കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി ജു​ബൈ​ലി​ൽ മ​രി​ച്ചു. ചേ​ലേ​മ്പ്ര ചാ​ലി​പ്പ​റ​മ്പ് പ്ര​മോ​ദ് മു​ണ്ടാ​ണി (40) ആ​ണ് മ​രി​ച്ച​ത്. ജു​ബൈ​ലി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ അ​ഞ്ചു വ​ർ​ഷ​മാ​യി ടെ​ക്നീ​ഷ്യ​ൻ ആ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

പ​നി​യും ശ്വാ​സം മു​ട്ട​ലും ക​ല​ശ​ലാ​യ​തി​നെ തു​ട​ർ​ന്ന് ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ പ്ര​മോ​ദി​നെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ​തു​ട​ർ​ന്നു അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ഇ​തോ​ടെ സൗ​ദി​യി​ൽ ഇ​ന്ന് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി. കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി സാം ​ഫെ​ർ​ണാ​ണ്ട​സ് (55) ആ​ണ് മ​രി​ച്ച മ​റ്റൊ​രാ​ൾ. കോ​വി​ഡി​നെ തു​ട​ർ​ന്ന് ന്യു​മോ​ണി​യ പി​ടി​പെ​ട്ടാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.