സി​നി​മാ സെ​റ്റ് ത​ക​ർ​ത്ത​തി​നു പി​ന്നി​ൽ വ്യാ​ജ​ന്മാ​രെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ർ
Monday, May 25, 2020 12:04 PM IST
കൊ​ച്ചി: ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​കുന്ന മി​ന്ന​ൽ​മു​ര​ളി എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി കാ​ല​ടി മ​ണ​പ്പു​റ​ത്ത് നി​ർ​മി​ച്ച പ​ള്ളി​യു​ടെ സെ​റ്റ് പൊ​ളി​ച്ചു നീ​ക്കി​യ​തി​നു പി​ന്നി​ൽ ഹി​ന്ദു സം​ര​ക്ഷ​ക വേ​ഷം കെ​ട്ടി​യ വ്യാ​ജ​ന്മാ​രെ​ന്ന് ബി​ജെ​പി നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ. അ​ക്ര​മി​ക​ൾ​ക്ക് ബി​ജെ​പി​യു​മാ​യോ മു​ഖ്യ​ധാ​ര ഹി​ന്ദു​സം​ഘ​ട​ന​ക​ളു​മാ​യോ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും സ​ന്ദീ​പ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ചി​ത്രീ​ക​ര​ണം നി​റു​ത്തി​വ​ച്ച സി​നി​മ​യു​ടെ സെ​റ്റ് ആ​ളി​ല്ലാ​ത്ത നേ​ര​ത്ത് ത​ല്ലി​ത്ത​ക​ർ​ത്ത ക്രി​മി​ന​ലു​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​വ​ണം. ഇ​തു ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റാ​നു​ള്ള അ​ട​വാ​ണ്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ജീ​വി​ത​മാ​ർ​ഗ​മാ​ക്കു​ന്ന ക​ല​യും വ്യ​വ​സാ​യ​വു​മാ​ണ് സി​നി​മ. അ​ക്ര​മി​ക​ൾ​ക്ക് മു​ഖ്യ​ധാ​ര ഹി​ന്ദു​സം​ഘ​ട​ന​ക​ളു​മാ​യ് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും സ​ന്ദീ​പ് വാ​ര്യ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ അ​ഭി​ന​ന്ദി​ച്ച് അ​ന്താ​രാ​ഷ്ട്രീ​യ ഹി​ന്ദു പ​രി​ഷ​ത്ത്(​എ​എ​ച്ച്പി) രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ​ള്ളി​യു​ടെ സെ​റ്റ് ഇ​ടു​ന്ന​ത് ഹി​ന്ദു​വി​ന്‍റെ സ്വാ​ഭി​മാ​നം ത​ക​ർ​ക്കു​മെ​ന്ന് എ​എ​ച്ച്പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി പാ​ലോ​ട് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.