സാ​മൂ​ഹി​ക അ​ക​ല​മി​ല്ല, മാ​സ്കി​ല്ല; ഹ​രി​യാ​ന​യി​ൽ ക്രി​ക്ക​റ്റ് ക​ളി​ച്ച് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ
Monday, May 25, 2020 6:31 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചു ബി​ജെ​പി എം​പി​യും ഡ​ൽ​ഹി പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ മ​നോ​ജ് തി​വാ​രി. ഹ​രി​യാ​ന സോ​ണി​പ്പ​ത്തി​ലെ യു​ണീ​ക്ക് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​നോ​ജ് തി​വാ​രി​യും സം​ഘ​വും ക്രി​ക്ക​റ്റ് ക​ളി​യി​ലേ​ർ​പ്പെ​ട്ട​ത്.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്ക് ധ​രി​ക്കാ​തെ​യും തി​വാ​രി ക്രി​ക്ക​റ്റ് ക​ളി​യി​ലേ​ർ​പ്പെ​ട്ട​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. പൊ​തു​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന ആ​ളു​ക​ൾ ക​ർ​ശ​ന​മാ​യും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ചാ​യി​രു​ന്നു എം​പി​യു​ടെ ക​ളി.

ഡ​ൽ​ഹി​യി​ലും ഹ​രി​യാ​ന​യി​ലും കോ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തേ​ക്കു പു​റ​ത്തു​നി​ന്ന് ആ​ളു​ക​ൾ എ​ത്താ​തി​രി​ക്കാ​ൻ അ​തി​ർ​ത്തി​യ​ട​ക്കം അ​ട​ച്ച് ഹ​രി​യാ​ന സ​ർ​ക്കാ​ർ ക​ർ​ശ​ന​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡ​ൽ​ഹി​യി​ൽ​നി​ന്ന് മ​നോ​ജ് തി​വാ​രി എ​ത്തി​യ​ത്.

തി​വാ​രി​യു​ടെ ക്രി​ക്ക​റ്റ് ക​ളി വി​വാ​ദ​മാ​യ​തോ​ടെ വി​ഷ​യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ്റ്റേ​ഡി​യം അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ക്രി​ക്ക​റ്റ് ക​ളി സം​ഘ​ടി​പ്പി​ച്ച​തെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ വി​ശ​ദീ​ക​ര​ണം. ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ബി​ജെ​പി നേ​താ​വി​നെ​തി​രേ വ​ലി​യ വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.