മൂ​ന്ന് ഗാ​ന്ധി​മാ​രെ​ ക്വാ​റ​ന്‍റൈ​നി​ലാ​ക്ക​ണം; നെ​ഹ്റു കു​ടും​ബ​ത്തി​നെ​തി​രെ ബി​ജെ​പി എം​പി
Monday, May 25, 2020 7:15 PM IST
ന്യൂ​ഡ​ൽ​ഹി: നെ​ഹ്റു കു​ടും​ബ​ത്തി​നെ​തി​രെ ബി​ജെ​പി എം​പി പ​ർ​വേ​ശ് വ​ർ​മ. സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നീ മൂ​ന്ന് ഗാ​ന്ധി​മാ​രെ​ ക്വാ​റ​ന്‍റൈ​നി​ലാ​ക്ക​ണ​മെ​ന്ന് പ​ർ​വേ​ശ് വ​ർ​മ പ​റ​ഞ്ഞു. കോ​വി​ഡ് ക​ഴി​യു​ന്ന​തു​വ​രെ ഇവരെ ക്വാ​റ​ന്‍റൈ​നി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തൊ​രു അ​ടി​യ​ന്ത​ര​ഘ​ട്ട​മാ​ണെ​ന്നും വ​ർ​മ പ​റ​ഞ്ഞു. പ​ക്ഷേ, ഒ​രു കു​ടും​ബ​മു​ണ്ട്. 50 വ​ർ​ഷം ഭ​ര​ണ​ത്തി​ലി​രു​ന്ന​വ​ർ. രാ​ജ്യം വെ​ല്ലു​വി​ളി നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ അ​വ​ർ ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ക​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യു​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് താ​ൻ പ​റ​യു​ന്ന​ത് കോ​വി​ഡ് ഭീ​തി ഒ​ഴി​യു​ന്ന​തു വ​രെ അ​വ​രെ ക്വാ​റ​ന്‍റൈ​നി​ൽ പാ​ർ​പ്പി​ക്ക​ണ​മെ​ന്നും പ​ർ​വേ​ശ് വ​ർ​മ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.