യു​പി​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ വേ​ണ​മെ​ങ്കി​ൽ മു​ൻ​കൂ​ർ അ​നു​മ​തി; വി​ചി​ത്ര നി​ര്‍​ദേ​ശ​വു​മാ​യി യോ​ഗി
Monday, May 25, 2020 7:04 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ ഇ​നി ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ യു​പി​യി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന അ​വ​സ്ഥ പ​രി​ഗ​ണി​ച്ചാ​ണു പു​തി​യ നി​ർ​ദേ​ശ​മെ​ന്നാ​ണു യോ​ഗി പ​റ​യു​ന്ന​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ തി​രി​കെ​യെ​ത്തി​യി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​വ​ർ ഏ​തൊ​ക്കെ മേ​ഖ​ല​ക​ളി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രാ​ണെ​ന്നും സ​ർ​ക്കാ​രി​ന​റി​യാം. തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​മൂ​ഹ്യ​സു​ര​ക്ഷ​യും മ​റ്റു അ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​നു​വ​ദി​ക്കു​മെ​ന്നും യോ​ഗി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ച്ച​ശേ​ഷം നാ​ട്ടി​ലേ​ക്കു ല​ക്ഷ​ക്ക​ണ​ക്കി​നു വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​തെ​ങ്ങ​നെ ന​ട​പ്പാ​ക്കു​മെ​ന്ന കാ​ര്യം അ​ദ്ദേ​ഹം വ്യ​ക്ത​ത വ​രു​ത്തി​യി​ല്ല. ഇ​തു​വ​രെ ഏ​ക​ദേ​ശം 20 ല​ക്ഷം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ യു​പി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യെ​ന്നാ​ണു ക​ണ​ക്കു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.