മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് രാ​ജ്ദീ​പ് സ​ർ​ദേ​ശാ​യി​യു​ടെ സം​ഭാ​വ​ന
Monday, May 25, 2020 8:23 PM IST
തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജ്ദീ​പ് സ​ർ​ദേ​ശാ​യി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് മു​ഖേ​ന പു​റ​ത്തി​റ​ക്കു​ന്ന "കേ​ര​ള കോ​ളിം​ഗ്’ ഇം​ഗ്ലി​ഷ് മാ​സി​ക​യ്ക്ക് ന​ൽ​കി​യ ലേ​ഖ​ന​ത്തി​നു​ള്ള പ്ര​തി​ഫ​ല​മാ​ണ് അ​ദ്ദേ​ഹം സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​നാ​യി മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ന​ട​ത്തി​യ​തെ​ന്ന് രാ​ജ്ദീ​പ് സ​ർ​ദേ​ശാ​യി ലേ​ഖ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​പാ​ട​വ​വു​മാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച കൊ​റോ​ണ നി​യ​ന്ത്രി​ത സം​സ്ഥാ​ന​മാ​ക്കി കേ​ര​ള​ത്തെ മാ​റ്റി​യ​ത് എ​ന്നു​മാ​ണ് വി​ശ​ദ​മാ​യ ലേ​ഖ​ന​ത്തി​ൽ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

കേ​ര​ളം ഇ​ന്ന് ചി​ന്തി​ച്ച് ന​ട​പ്പാ​ക്കു​ന്ന​ത് അ​ടു​ത്ത​നാ​ൾ രാ​ജ്യം മാ​തൃ​ക​യാ​ക്കേ​ണ്ടി വ​രു​മെ​ന്ന രാ​ജ്ദീ​പ് സ​ർ​ദേ​ശാ​യി​യു​ടെ വാ​ക്കു​ക​ൾ ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.