താ​ൻ ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​ണ്; ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ക്കു​​ന്നു​വെ​ന്ന് സു​രാ​ജ്
Monday, May 25, 2020 8:28 PM IST
കൊ​ച്ചി: ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്ന് ച​ല​ച്ചി​ത്ര​താ​രം സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് സു​രാ​ജ് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​ത്. വെ​ഞ്ഞാ​റ​മൂ​ട് സി​ഐ ക​ഴി​ഞ്ഞ​ദി​വ​സം അ​ബ്കാ​രി കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ഈ ​സി​ഐ​യ്‌​ക്കൊ​പ്പം വ​സ്തു​വി​ലെ ക​പ്പ​കൃ​ഷി ഉ​ദ്ഘാ​ട​ത്തി​ന് സു​രാ​ജും പ​ങ്കെ​ടു​ത്തു. ഇ​തോ​ടെ​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ സു​രാ​ജി​നോ​ട് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്ത് വ​രു​ന്ന​ത് വ​രെ ജാ​ഗ്ര​ത അ​ത്യാ​വ​ശ്യ​മാ​യ​തി​നാ​ൽ താ​നും ഹോം ​ക്വാ​റ​ന്‍റൈ​നി​​ൽ തു​ട​രു​ന്ന​താ​ണെ​ന്നും സു​രാ​ജ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കേ​ര​ളം ലോ​ക​ത്തി​നു മാ​തൃ​ക ആ​യ​ത് മാ​ന​സി​ക​മാ​യ അ​ടു​പ്പം സൂ​ക്ഷി​ച്ചു കൊ​ണ്ട് ത​ന്നെ പു​ല​ർ​ത്തി​യ സാ​മൂ​ഹി​ക അ​ക​ലം കൊ​ണ്ടാ​ണ്. അ​ത് താ​നും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ അ​നു​സ​രി​ക്കു​ന്നു​വെ​ന്നും സു​രാ​ജും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.