ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ ബാ​ബു​കു​മാ​ർ വ​ധ​ശ്ര​മ​ക്കേ​സ്: ഡി​വൈ​എ​സ്പി ഉ​ൾ​പ്പെ​ടെ നാ​ല് പ്ര​തി​ക​ൾ​ക്ക് പ​ത്ത് വ​ർ​ഷം ത​ട​വ്
Monday, May 25, 2020 9:21 PM IST
തി​രു​വ​ന​ന്ത​പു​രം:​ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ബാ​ബു കു​മാ​ർ വ​ധ​ശ്ര​മ​ക്കേ​സി​ൽ ഡി​വൈ​എ​സ്പി എം. ​സ​ന്തോ​ഷ് നാ​യ​ർ ഉ​ൾ​പ്പെ​ടെ നാ​ലു പ്ര​തി​ക​ൾ​ക്ക് പ​ത്തു വ​ർ​ഷം ത​ട​വും പി​ഴ​യും. വി​നീ​ഷ്, ക​ണ്ടെ​യ്ന​ർ സ​ന്തോ​ഷ്, പു​ഞ്ചി​രി മ​ഹേ​ഷ് എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​ക​ൾ.

കൊ​ല​പാ​ത​ക​ത്തി​ന് ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​നാ​ണ് പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ലെ നാ​ലും അ​ഞ്ചും പ്ര​തി​ക​ളാ​യ സി​ഐ എ​സ്. വി​ജ​യ​ൻ, പെ​ന്‍റി എ​ഡ്വി​ൻ എ​ന്നി​വ​രെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്താ​ൽ വെ​റു​തെ വി​ട്ടു. വാ​ദി ബാ​ബു​കു​മാ​റി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​രു ല​ക്ഷം രൂ​പ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ൾ ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യു​ടേ​താ​ണ് വി​ധി.

2011 ജ​നു​വ​രി 11ന് ​രാ​വി​ലെ 10 ന് ​കൊ​ല്ല​ത്തെ ബാ​ബു കു​മാ​റി​ന്‍റെ വീ​ടി​ന് മു​മ്പി​ൽ വ​ച്ച് കേ​സി​ലെ ഒ​ന്നാം പ്ര​തി വി​നീ​ഷ് മോ​ട്ടോ​ർ ബൈ​ക്കി​ൽ എ​ത്തി ബാ​ബു കു​മാ​റി​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് കേ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.