സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; മ​രി​ച്ച​ത് ധ​ർ​മ്മ​ടം സ്വ​ദേ​ശി​നി
Monday, May 25, 2020 11:14 PM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ക​ണ്ണൂ​ർ ധ​ർ​മ്മ​ടം സ്വ​ദേ​ശി​നി​യാ​യ ആ​സി​യ (61) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​വ​ർ. ര​ണ്ടു ദി​വ​സ​മാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ആ​സി​യ​യ്ക്ക് ഇ​ന്ന് രാ​ത്രി 8.30ന് ​ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യി. തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

2002-ൽ ​പ​ക്ഷാ​ഘാ​തം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സി​ലാ​യി​രു​ന്നു ആ​സി​യ. ഏ​പ്രി​ൽ 20ന് ​മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ ആ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു ഇ​വ​രെ ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. രോ​ഗം ഭേ​ദ​മാ​യ​തോ​ടെ ഏ​പ്രി​ൽ 27ന് ​ഇ​വ​ർ ആ​ശു​പ​ത്രി വി​ട്ടു.

എ​ന്നാ​ൽ മേ​യ് 10ന് ​രോ​ഗം മൂ​ർ​ച്ഛി​ച്ച​തോ​ടെ ഇ​വ​രെ ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും പ്ര​വേ​ശി​ച്ചു. ഇ​വി​ടെ വ​ച്ച് ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ വ​ഷ​ളാ​യ​തോ​ടെ ത​ല​ശേ​രി​യി​ൽ​നി​ന്നും മേ​യ് 17ന് ​കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​സി​യ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം ഇ​വ​ർ​ക്ക് കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യ​ത് എ​വി​ടെ​നി​ന്നാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​വ​രു​ടെ കു​ടും​ബ​ത്തി​ലെ എ​ട്ട് പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 20 അം​ഗ​ങ്ങ​ളു​ള്ള വ​ലി​യ കു​ടും​ബ​മാ​ണ് ഇ​വ​രു​ടേ​ത്. കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ൾ എ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രെ ചി​കി​ത്സി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഇ​തോ​ടെ കേ​ര​ള​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. കേ​ര​ള​ത്തി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ​ശേ​ഷം മ​രി​ച്ച മാ​ഹി സ്വ​ദേ​ശി​യെ​ക്കൂ​ടി കൂ​ട്ടി​യ​തി​നാ​ലാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.