അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ 17 ല​ക്ഷം ക​ട​ന്നു
Tuesday, May 26, 2020 8:20 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 17 ല​ക്ഷം ക​ട​ന്നു. 17,06,226 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ സം​ഖ്യ ഒ​രു ല​ക്ഷ​ത്തി​ന് തൊ​ട്ടു​ത്തെ​ത്തി. 99,805 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. 4,64,670 പേ​ർ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ചു. 11,41,751രോ​ഗി​ക​ൾ ഇ​പ്പോ​ഴും കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​ണ്.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള ന്യൂ​യോ​ർ​ക്കി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,72,494 . മ​ര​ണം 29,310. നി​ല​വി​ൽ 2,78,656 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ന്യൂ​ജേ​ഴ്സി​യി​ൽ മ​ര​ണം 11,155 രോ​ഗം ബാ​ധി​ച്ച​വ​ർ 1,56,602. ചി​കി​ത്സ​യി​ലു​ള്ള​വ​ർ 132,201. ഇ​ല്ലി​നോ​യി​സി​ൽ മ​ര​ണം 4,884. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 1,12,017. ചി​കി​ത്സ​യി​ലു​ള്ള​വ​ർ 1,03,518. കാ​ലി​ഫോ​ർ​ണി​യ​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 96,868. മ​ര​ണം 3,809. നി​ല​വി​ൽ 74,593 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലാ​ണ്.

മ​സാ​ച്യൂ​സെ​റ്റ്സി​ൽ ആ​കെ മ​ര​ണം 6,416. രോ​ഗം ബാ​ധി​ച്ച​വ​ർ 93,271. ഇ​വി​ടെ 54,306 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലു​ണ്ട്. പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 72,382 ആ​യി ഉ​യ​ർ​ന്നു. 5,178 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 25,602 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ടെ​ക്സ​സി​ൽ രോ​ഗ​ബാ​ധി​ത​ർ 56,693. മ​ര​ണം 1,542. ചി​കി​ത്സ​യി​ലു​ള്ള​വ​ർ 19,802. മി​ഷി​ഗ​ണി​ൽ മ​ര​ണം 5,240. രോ​ഗം ബാ​ധി​ച്ച​വ​ർ 54,881. ചി​കി​ത്സ​യി​ലു​ള്ള​വ​ർ 16,473.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.