ഷൂ​ട്ടിം​ഗ് സെ​റ്റ് ത​ക​ർ​ത്ത സം​ഭ​വം; അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ‌​ട​തി​യി​ൽ ഹാ​ജ​രാ​ക്കും
Tuesday, May 26, 2020 11:12 AM IST
കൊ​ച്ചി: ടൊ​വി​നോ തോ​മ​സ് ചി​ത്രം മി​ന്ന​ല്‍ മു​ര​ളി​യു​ടെ ഷൂ​ട്ടിം​ഗ് സെ​റ്റ് ത​ക​ര്‍​ത്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. മ​ല​യാ​റ്റൂ​ര്‍ സ്വ​ദേ​ശി ര​തീ​ഷ്, കാ​ല​ടി സ്വ​ദേ​ശി രാ​ഹു​ല്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ന​ധി​കൃ​ത​മാ​യി സം​ഘം ചേ​രു​ക, മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം ചേ​രു​ക, ത​ട​വു​ശി​ക്ഷ കി​ട്ടാ​വു​ന്ന രീ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക, സ്വ​ത്ത് വ​ക​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം വ​രു​ത്തു​ക എ​ന്നീ വ​കു​പ്പു​ക​ൾ ചേ‍​ർ​ത്തും സ​മൂ​ഹ​ത്തി​ൽ മ​ത​സ്പ​ർ​ദ്ധ ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക, പ​ക​ൽ സ​മ​യ​ത്ത് മോ​ഷ​ണം ന​ട​ത്തു​ക, വീ​ട്ടി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ക എ​ന്നീ ജാ​മ്യം കി​ട്ടാ​ത്ത വ​കു​പ്പു​ക​ൾ ചേ​ർ​ത്തു​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്തു പേ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. വി​വി​ധ സി​നി​മ സം​ഘ​ട​ന​ക​ളു​ടെ​യും മ​ണ​പ്പു​റ​ത്ത് ഷൂ​ട്ടിം​ഗി​ന് അ​നു​മ​തി ന​ല്‍​കി​യ മ​ഹാ​ശി​വ​രാ​ത്രി ആ​ഘോ​ഷ സ​മി​തി​യും ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. 29 കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഷൂ​ട്ടിം​ഗ് സെ​റ്റ് ന​ശി​പ്പി​ച്ച​ത്. സംഭവത്തിൽ പ്രതിഷേധവുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.