ഒ​രു കൊ​ല മ​റ​യ്ക്കാ​ന്‍ ഒ​ന്‍​പ​തു കൊ​ല​പാ​ത​ക​ങ്ങ​ള്‍; തെ​ലുങ്കാ​ന കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി പി​ടി​യി​ല്‍
Tuesday, May 26, 2020 11:57 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലുങ്കാ​ന​യി​ലെ വാ​റം​ഗ​ല്‍ ജി​ല്ല​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​രെ​യു​ള്‍​പ്പ​ടെ ഒ​ന്‍​പ​തു പേ​രെ കി​ണ​റ്റി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ഞ്ജീ​വ് കു​മാ​ര്‍(24) എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ര്‍​ച്ചി​ല്‍ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം മ​റ​ച്ചു വ​യ്ക്കു​വാ​നാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. ഉ​റ​ക്ക ഗു​ളി​ക ഭ​ക്ഷ​ണ​ത്തി​ല്‍ ഇ​ട്ടു ന​ല്‍​കി​യ​തി​നു ശേ​ഷം ഒ​ന്‍​പ​തു പേ​രെ​യും കി​ണ​റ്റി​ലേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി സ​മ്മ​തി​ച്ച​താ​യി വാ​റം​ഗ​ല്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വി. ​ര​വീ​ന്ദ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

മ​ഖ്‌​സൂ​ദ്, ഭാ​ര്യ മ​ക​ള്‍ ബു​ഷ്‌​റ, ര​ണ്ട് ആ​ണ്‍ മ​ക്ക​ള്‍, ബു​ഷ്‌​റ​യു​ടെ കു​ട്ടി എ​ന്നി​വ​രെ​യും ബി​ഹാ​ര്‍, ത്രി​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മൂ​ന്നു പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് കി​ണ​റ്റി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.