വീ​ട്ടി​ലി​രു​ന്നോ...! ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ചാ​ൽ ക​രു​ത​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും
Tuesday, May 26, 2020 3:48 PM IST
തി​രു​വ​ന​ന്ത​പു​രം: വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ൻ പോ​ലീ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി.

നി​രീ​ക്ഷ​ണം ലം​ഘി​ക്കു​ന്ന​വ​രെ സ​ർ​ക്കാ​ർ ക​രു​ത​ൽ കേ​ന്ദ്ര​ത്തി​ലാ​ക്കും. വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. വാ​ഹ​ന​ങ്ങ​ളി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ പേ​ർ യാ​ത്ര ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നും ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി.

ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശം പ​ല​രും ലം​ഘി​ക്കു​ന്ന​താ​യുള്ള റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്നാ​ണ് നി​ർ​ദേ​ശം. വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും കൂ​ടു​ത​ൽ പേ​ർ സംസ്ഥാനത്ത് എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.