ഇ​ടി​മി​ന്ന​ൽ, കൊ​ടു​ങ്കാ​റ്റ്, പേ​മാ​രി; എ​ട്ടു ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്
Tuesday, May 26, 2020 5:02 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ട്ടു ജി​ല്ല​ക​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ൾ​ക്കാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മ​ഴ​യോ​ട് അ​നു​ബ​ന്ധി​ച്ച് ശ​ക്ത​മാ​യ മ​ഴ​യും ചി​ല നേ​ര​ങ്ങ​ളി​ൽ പൊ​ടു​ന്ന​നെ വീ​ശി​യ​ടി​ക്കു​ന്ന ശ​ക്ത​മാ​യ കാ​റ്റും (മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​മീ വ​രെ വേ​ഗ​ത​യി​ൽ) ഇ​ടി​മി​ന്ന​ലും മേ​യ് 30 വ​രെ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട​വ​രും പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു.

മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ടി​മി​ന്ന​ൽ ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ചെ​റു വ​ള്ള​ങ്ങ​ളി​ലും മ​റ്റും മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ ഇ​ടി​മി​ന്ന​ൽ സ​മ​യ​ത്ത് വ​ള്ള​ത്തി​ൽ നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​യു​ണ്ട്. ആ​യ​തി​നാ​ൽ ഇ​ത്ത​രം സ​മ​യ​ത്ത് ഇ​രി​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കു​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.