കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കു സൗ​ജ​ന്യ ഭ​ക്ഷ​ണം, താ​മ​സം ന​ൽ​ക​ണം: സു​പ്രീം​കോ​ട​തി
Tuesday, May 26, 2020 8:44 PM IST
ന്യൂ​ഡ​ൽ​ഹി: കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കു സ​ർ​ക്കാ​രു​ക​ൾ യാ​ത്രാ​സൗ​ക​ര്യം, ഭ​ക്ഷ​ണം, താ​മ​സം എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി. കോ​ട​തി​ക്ക് ല​ഭി​ച്ച വി​വി​ധ ക​ത്തു​ക​ൾ, മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ൽ ചി​ല പോ​രാ​യ്മ​ക​ളു​ണ്ടെ​ന്ന് ജ​സ്റ്റി​സ് അ​ശോ​ക് ഭൂ​ഷ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്നും ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ദു​രി​ത​ത്തി​ലാ​ണ്. അ​വ​രി​ൽ ഒ​രു വി​ഭാ​ഗം റോ​ഡു​ക​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്നം ബെ​ഞ്ച് കു​റ്റ​പ്പെ​ടു​ത്തി.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ റെ​യി​ൽ​പാ​ള​ത്തി​ൽ കി​ട​ന്നു​റ​ങ്ങി, ട്രെ​യി​ൻ ക​യ​റി മ​രി​ക്കു​ന്ന​തി​നു കോ​ട​തി എ​ന്ത് ചെ​യ്യാ​നാ​ണ് എ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ നേ​ര​ത്തെ​യു​ള്ള പ്ര​സ്താ​വ​ന വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ടാ​ത്ത​തി​നെ​തി​രേ വ​ലി​യ തോ​തി​ൽ വി​മ​ർ​ശ​ന​മു​യ​രു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.