രോ​ഗ​മി​ല്ലാ​ത്ത ആ​റ് പേ​രെ കോ​വി​ഡ് രോ​ഗി​ക​ളാ​ക്കി യു​പി​യി​ലെ സ്വ​കാ​ര്യ ലാ​ബ്
Wednesday, May 27, 2020 2:24 PM IST
ല​ക്നോ: രോ​ഗ​മി​ല്ലാ​ത്ത ആ​റ് പേ​രെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ്വ​കാ​ര്യ ലാ​ബ് കോ​വി​ഡ് 19 രോ​ഗി​ക​ളാ​ക്കി. മീ​റ​റ്റ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഗു​രു​ഗ്രാ​മി​ൽ ആ​സ്ഥാ​ന​മു​ള്ള മോ​ഡേ​ണ്‍ ലാ​ബാ​ണ് തെ​റ്റാ​യി ആ​റ് പേ​രെ രോ​ഗി​ക​ളാ​ക്കി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് ലാ​ബി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കാ​ൻ മീ​റ​റ്റ് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വി​ട്ടു.

മേ​യ് 21ന് ​കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ച എ​ട്ട് പേ​രു​ടെ ശ്ര​വ​സാ​മ്പി​ളു​ക​ളും പോ​സി​റ്റീ​വാ​ണെ​ന്നാ​ണ് ലാ​ബ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് മൈ​ക്രോ ബ​യോ​ള​ജി വി​ഭാ​ഗം മീ​റ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും പ​രി​ശോ​ധി​ച്ച​പ്പോ​ൾ ആ​റ് പേ​ർ​ക്ക് നെ​ഗ​റ്റീ​വ് എ​ന്ന പ​രി​ശോ​ധ​ന ഫ​ല​മാ​ണ് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ലാ​ബി​ന് പി​ഴ​വ് സം​ഭ​വി​ച്ചു​വെ​ന്ന് വ്യ​ക്ത​മാ​യ​ത്.

രോ​ഗ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ ആ​റ് പേ​രെ മീ​റ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​ത്യേ​ക വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.