സംസ്ഥാനത്ത് ഞാ​യ​റാ​ഴ്ച ശു​ചീ​ക​ര​ണ ദി​നം
Wednesday, May 27, 2020 6:38 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കാ​ല പൂ​ർ​വ​ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​രു​ന്ന ഞാ​യ​റാ​ഴ്ച ശു​ചീ​ക​ര​ണ ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് ഈ ​നി​ർ​ദേ​ശം ഉ​യ​ർ​ന്നു​വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ല​വ​ർ​ഷം തു​ട​ങ്ങു​ക​യാ​ണ്. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ ത​ട​യു​കയാണ് പ്ര​ധാ​നം. അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് ശു​ചീ​ക​ര​ണം നി​ർ​ണാ​യ​ക​മാ​കു​ന്ന​ത്. മു​ഴു​വ​നാ​ളു​ക​ളും വീ​ടും പ​രി​സ​ര​വും ഞാ​യ​റാ​ഴ്ച ശു​ചീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു​സ്ഥ​ല​ങ്ങ​ൾ ശു​ചീ​ക​രി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണം. ജ​ന​ങ്ങ​ൾ ഒ​ന്നി​ച്ച് നി​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് സ​ർ​ക്കാ​രി​നു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.