ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം; മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റെ​ന്ന് ട്രം​പ്‌
Wednesday, May 27, 2020 9:10 PM IST
വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി പ്ര​ശ്‌​ന​ത്തി​ല്‍ മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ത​നി​ക്ക് അ​തി​നു സാ​ധി​ക്കും. ഇ​ക്കാ​ര്യം ഇ​രു രാ​ജ്യ​ങ്ങ​ളേ​യും അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ട്രം​പ് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

അ​തേ​സ​മ​യം ഇ​ക്കാ​ര്യം ട്രം​പ് ഔ​ദ്യോ​ഗി​ക​മാ​യി ഇ​ന്ത്യ​യെ അ​റി​യി​ച്ചോ എ​ന്ന കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ​ന്‍ വ​ക്താ​ക്ക​ള്‍ ഇ​തു​വ​രെ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ൽ ചൈ​ന-​ഇ​ന്ത്യ സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ മൂ​ന്നാ​ഴ്ച​യാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷം അ​യ​വി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ല​ഡാ​ക് അ​തി​ർ​ത്തി​യി​ൽ ചൈ​ന ഉ​യ​ർ​ത്തു​ന്ന യു​ദ്ധ ഭീ​ഷ​ണി​ക്കു മു​ന്നി​ൽ വ​ഴ​ങ്ങി​ല്ലെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.