വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ന് വി. ​മു​ര​ളീ​ധ​ര​നെ ക്ഷ​ണി​ച്ചി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി
Wednesday, May 27, 2020 9:25 PM IST
തി​രു​വ​ന​ന്ത​പു​രം: എം​പി​മാ​രും എം​എ​ൽ​എ​മാ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ ക്ഷ​ണി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണം ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി. ​മു​ര​ളീ​ധ​ര​നെ ക്ഷ​ണി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്ക് വീ​ഡി​യോ കോ​ൺ​ഫ​റ​സി​ന്‍റെ ലി​ങ്ക് അ​യ​ച്ചു കൊ​ണ്ടു​ത്തി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മു​ര​ളീ​ധ​ര​ന് മു​ഴു​വ​ൻ സ​മ​യ​വും കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​ട​യ്ക്ക് പോ​കു​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ച​ത്. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ൽ​നി​ന്ന് ക​ണ​ക്‌​റ്റ് ചെ​യ്ത​തും ദൃ​ശ്യ​മാ​യി​രു​ന്നു. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥാ​ന​ത്തി​രു​ന്ന് തെ​റ്റാ​യ കാ​ര്യം പ​റ​യു​ന്ന​വ​ർ ഇ​പ്പോ​ഴും അ​ത് തു​ട​രു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.