ഹി​മാ​ച​ൽ പ്ര​ദേ​ശ് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ചു
Wednesday, May 27, 2020 11:35 PM IST
ന്യൂ​ഡ​ൽ​ഹി: ഹി​മാ​ച​ൽ പ്ര​ദേ​ശ് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ബി​ൻ​ദ​ൽ രാ​ജി​വ​ച്ചു. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന അ​ഴി​മ​തി​യി​ൽ നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് രാ​ജി​യെ​ന്ന് ബി​ൻ​ദ​ൽ പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണം വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​അ​ജ​യ് ഗു​പ്ത ഒ​രു ബി​ജെ​പി നേ​താ​വു​മാ​യി സം​സാ​രി​ക്കു​ന്ന ശ​ബ്ദ​രേ​ഖ​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. തു​ട​ർ​ന്ന്‌ അ​ജ​യ് ഗു​പ്ത​യെ വി​ജി​ല​ൻ​സ്‌ അ​റ​സ്‌​റ്റു​ചെ​യ്‌​തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്‌ ബി​ൻ​ദാ​ലി​ന്‍റെ രാ​ജി. അ​ജ​യ് ഗു​പ്ത അ​ഞ്ച് ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യ​ത്.

പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ ചി​ല​ർ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് താ​ൻ രാ​ജി​വ‍​യ്ക്കു​ന്ന​തെ​ന്നും ബി​ൻ​ദാ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.