മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി; 384.69 കോ​ടി രൂ​പ ല​ഭി​ച്ചു
Wednesday, May 27, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ ല​ഭി​ച്ച​ത് 384.69 കോ​ടി രൂ​പ. മാ​ർ​ച്ച് 27 മു​ത​ൽ ഇ​ന്ന് വ​രെ ല​ഭി​ച്ച തു​ക​യാ​ണി​ത്. ഇ​തേ കാ​ല​യ​ള​വി​ൽ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും 506.32 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു.

ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ​ക്കാ​യി സി​വി​ൽ സ​പ്ലൈ​സി​ന് 350 കോ​ടി രൂ​പ​യും പ്ര​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നോ​ർ​ക്ക​യ്ക്ക് 8.5 കോ​ടി രൂ​പ​യും ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി സ​ഹ​ക​ര​ണ വ​കു​പ്പി​ന് 147.82 കോ​ടി രൂ​പ​യു​മാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.