ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ: അ​വ​ലോ​ക​നം ജൂ​ണ്‍ മ​ധ്യ​ത്തോ​ടെ​യെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
Thursday, May 28, 2020 12:59 AM IST
ജ​നീ​വ: മ​ലേ​റി​യ​ക്കു​ള്ള മ​രു​ന്നാ​യ ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ജൂ​ണ്‍ മ​ധ്യ​ത്തോ​ടെ അ​വ​ലോ​ക​നം ചെ​യ്യു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളും പാ​ർ​ശ്വ​ഫ​ല​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി ഈ ​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം താ​ത്ക്കാ​ലി​ക​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ൻ വേ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ച​ത്.

കൊ​റോ​ണ വൈ​റ​സ് ചി​കി​ത്സ​യ്ക്ക് ഫ​ല​പ്ര​ദ​മാ​യി ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം, ഡാ​റ്റാ സേ​ഫ്റ്റി മോ​ണി​റ്റ​റിം​ഗ് ബോ​ർ​ഡി​ന്‍റെ അ​വ​ലോ​ക​ന​ത്തി​നു ശേ​ഷം ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​നി​ന്‍റെ ഗു​ണം, ദോ​ഷം എ​ന്നി​വ സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് ഇ​പ്പോ​ൾ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ കോ​വി​ഡ് രോ​ഗി​ക​ളി​ൽ ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ർ​ത്തി​വ​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ഥ​നം ഗെ​ബ്രി​യേ​സി​സ് തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.