രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​മു​ക്തി നി​ര​ക്ക് 42.75 ശ​ത​മാ​ന​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം
Thursday, May 28, 2020 9:13 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​മു​ക്തി നി​ര​ക്ക് 42.75 ശ​ത​മാ​ന​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 3,266 പേ​ർ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് നി​ല​വി​ൽ 86,110 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 67,691 പേ​ർ രോ​ഗ​മു​ക്തി നേ​ടി. കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് 4,531 പേ​രാ​ണ് മ​രി​ച്ച​ത്.

രാ​ജ്യ​ത്ത് മ​ര​ണ​നി​ര​ക്ക് 2.86 ശ​ത​മാ​ന​മാ​ണെ​ന്ന് കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ലോ​ക ശ​രാ​ശ​രി 6.36 ശ​ത​മാ​ന​മാ​ണെ​ന്നും മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ണി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.