രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 7,466 പേ​ർ​ക്ക് കോ​വി​ഡ്
Friday, May 29, 2020 9:52 AM IST
ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 7,466 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ഒ​രു ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. രാ​ജ്യ​ത്ത് ആ​ദ്യ​മാ​ണ് ഏ​ഴാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് ഒ​രു ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​തും.

175 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. നി​ല​വി​ൽ രാ​ജ്യ​ത്ത് 1,65,799 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 4,706 പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 71,106 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​കൾ​ ഉ​ള്ള​ത്. കൂ​ടു​ത​ൽ മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. 59,546 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,982 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.