ചൈ​ന-​ഇ​ന്ത്യ സം​ഘ​ർ​ഷം: ട്രം​പ് മോ​ദി​യു​മാ​യി ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്രം
Friday, May 29, 2020 12:32 PM IST
ന്യൂ​ഡ​ൽ​ഹി: ചൈ​ന-​ഇ​ന്ത്യ വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ട്രം​പും മോ​ദി​യു​മാ​യി അ​ടു​ത്ത​കാ​ല​ത്ത് സം​സാ​രി​ച്ചി​ട്ടി​ല്ല. ഏ​പ്രി​ൽ നാ​ലി​നാ​ണ് ഇ​രു​വ​രും ത​മ്മി​ൽ അവസാനം ച​ർ​ച്ച ന​ട​ത്തി​യ​ത്. അ​ന്ന് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും സം​സാ​രി​ച്ച​തെ​ന്നും ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി അ​ത്ര ന​ല്ല മൂ​ഡി​ല​ല്ലെ​ന്ന് ട്രം​പ് പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി വി​ഷ​യ​ത്തി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് മോ​ദി​യെ അ​റി​യി​ച്ചു​വെ​ന്നും അ​തി​ർ​ത്തി വി​ഷ​യ​ത്തി​ൽ മോ​ദി​ക്ക് അ​തൃ​പ്തി​യു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ ഇ​ക്കാ​ര്യം ത​ള്ളി​യ​ത്.

താ​ൻ ഇ​ന്ത്യ​യി​ൽ വ​രു​ന്ന​ത് അ​വ​ർ​ക്ക് ഇ​ഷ്ട​മാ​ണ്. ഈ ​രാ​ജ്യ​ത്തെ മാ​ധ്യ​മ​ങ്ങ​ൾ ത​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​ർ ത​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്നു​വെ​ന്ന് താ​ൻ ക​രു​തു​ന്നു. ത​നി​ക്ക് മോ​ദി​യെ ഇ​ഷ്ട​മാ​ണ്. നി​ങ്ങ​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ ത​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. അ​ദ്ദേ​ഹം ഒ​രു വ​ലി​യ മാ​ന്യ​നാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞി​രു​ന്നു

ചൈ​ന​യ്ക്കും ഇ​ന്ത്യ​യ്ക്കും ഇ​ട​യി​ൽ ഒ​രു വ​ലി​യ സം​ഘ​ർ​ഷം ന​ട​ക്കു​ന്നു​ണ്ട്. 1.4 ബി​ല്യ​ണ്‍ ജ​ന​ങ്ങ​ളു​ള്ള ര​ണ്ട് രാ​ജ്യ​ങ്ങ​ൾ. വ​ള​രെ ശ​ക്ത​രാ​യ സൈ​നി​ക​രു​ള്ള ര​ണ്ട് രാ​ജ്യ​ങ്ങ​ൾ. ഇ​ന്ത്യ സ​ന്തു​ഷ്ട​ര​ല്ല. ഒ​രു​പ​ക്ഷേ ചൈ​ന​യും സ​ന്തു​ഷ്ട​രാ​കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

താ​ൻ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യോ​ട് സം​സാ​രി​ച്ചു. ചൈ​ന​യു​മാ​യു​ള്ള ഈ ​സം​ഘ​ർ​ഷ​ത്തി​ൽ അ​ദ്ദേ​ഹം ഒ​ട്ടും സ​ന്തു​ഷ്ട​ന​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ശ്ന​പ​രി​ഹാ​ര ച​ർ​ച്ച​യി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.