വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ വി​ജി​ല​ൻ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു
Friday, May 29, 2020 1:18 PM IST
കൊ​ച്ചി: മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ വി​ജി​ല​ൻ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു. ക​ള്ള​പ്പ​ണ​ക്കേ​സി​ൽ പ​രാ​തി​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ല്‍ വി​ളി​ച്ച് വ​രു​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ക​ള​മ​ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു ന​ൽ​കി​യ പ​രാ​തി​യി​ല്‍ ഹൈ​ക്കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

കേ​സ് പി​ൻ​വ​ലി​ക്കാ​ൻ ഇ​ബ്രാ​ഹിം​കു​ഞ്ഞ് അ​ഞ്ചു​ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്‌​തെ​ന്നാ​ണ് ഗി​രീ​ഷ് ബാ​ബു ന​ല്‍​കി​യ പ​രാ​തി​യി​ലു​ള്ള​ത്. ഗി​രീ​ഷ് ബാ​ബു​വി​ന്‍റെ പ​രാ​തി​യി​ൽ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രെ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു .

ഈ ​കേ​സി​ൽ നി​ന്ന് പി​ന്മാ​റാ​ൻ ഇ​ബ്രാ​ഹിം കു​ഞ്ഞ് അ​ഞ്ചു​ല​ക്ഷം വാ​ഗ്ദാ​നം ചെ​യ്‌​തെ​ന്നാ​ണ് ഗി​രീ​ഷ് ബാ​ബു​വി​ന്‍റെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.